ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിനിടെ രാജ്യത്ത് 2,09,918 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ മരണസംഖ്യ ഉയരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 959 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

2,62,628 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ രോഗമുക്തി നിരക്ക് 94.37% ആണ്. വിവിധ സംസ്ഥാനങ്ങളിലായി 18,31,268 സജീവ കേസുകളാണുള്ളത്. ജനുവരി 24 മുതല്‍ 30 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 17.5 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്തെ ടി.പി.ആര്‍. നിരക്ക് 14.5% ശതമാനത്തില്‍ നിന്ന് 15.7% ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 1,66,03,96,227 ആയി ഉയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക