തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പുനഃക്രമീകരികകാൻ തീരുമാനം.

കൊവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും, വിദ്യാർഥിസംഘടനകളുടെയും, പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുകൂടിയ പരീക്ഷാ ഉപസമിതിയാണ് ഫെബ്രുവരി ആദ്യവാരം വരെയുള്ള പരീക്ഷകൾ പുനഃക്രമീകരിക്കുവാൻ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ടൈം ടേബിൾ പ്രകാരം ഏഴാം സെമിസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 9 മുതലാണ് ആരംഭിക്കുക. വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കുവാനുള്ള ‘സെന്റർ ചേഞ്ച്’ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പാഠ്യസമയങ്ങൾ വിപുലപ്പെടുത്തിയും, ശനിയാഴ്ചയുൾപ്പടെയുള്ള അവധിദിനങ്ങൾ പ്രയോജനപ്പെടുത്തിയും നഷ്ടപ്പെടുന്ന അധ്യായന ദിവസങ്ങൾ പരിഹരിക്കുവാനും, കോഴ്സ് കാലാവധിക്കകം തന്നെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുവാൻ കഴിയുന്ന രീതിയിൽ അക്കാഡമിക് കലണ്ടർ പുനഃക്രമീകരിക്കുവാനും ഉപസമിതി തീരുമാനിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക