മഹാരാഷ്ട്ര: സംസ്ഥാനത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി വെട്ടിക്കുറച്ചു. പന്ത്രണ്ട് മണിക്കൂറായിരുന്നു മുമ്പ് ഡ്യൂട്ടി ടൈം. വനിതാ ജീവനക്കാരുടെ പുതിയ ഹ്രസ്വ പ്രവൃത്തിദിനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

സ്ത്രീകള്‍ക്ക് എട്ട് മണിക്കൂര്‍ ഡ്യൂട്ടി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രാബല്യത്തില്‍ വരുമെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കുന്നെന്ന് യൂണിറ്റ് കമാന്‍ഡര്‍മാര്‍ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിലോ ഉത്സവ വേളകളിലോ വനിതാ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, അതത് ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെയോ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയോ അനുമതി വേണം. വനിതാ ഉദ്യോഗസ്ഥര്‍ക്ക് മികച്ച തൊഴില്‍-ജീവിത സാഹചര്യം നല്‍കാനാണ് നടപടി സ്വീകരിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാധാരണയായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 12 മണിക്കൂറാണ് ഡ്യൂട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക