കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസിലെ ഫോണ്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച്ച 10ന് മുമ്പ് ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ദിലീപിന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളിയ കോടതി തെളിവുകള്‍ നല്‍കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു. ദിലീപ് ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനയ്ക്കയച്ചത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അമന്വഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടിതിയെ അറിയിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്കാണ് അതിനുള്ള അധികാരം. അല്ലാത്ത പരിശോധനാ ഫലം തെളിവ് നിയമപ്രകാരം ഇതിന് സാധുതയില്ലെന്നും കോടതി ആമുഖമായി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം നിലയില്‍ പരിശോധനയ്ക്ക് അയച്ചത് നടപടിയല്ലെന്ന് കോടതി ആവര്‍ത്തിക്കുകയായിരുന്നു. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് വേട്ടയാടുന്നെന്നും ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നുമാണ് ദിലീപിന്റെ വാദം. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക