കോട്ടയം: പാലായിൽ സ്‌കൂളിലേയ്ക്കു പോകാനിറങ്ങിയ രണ്ടു പെൺകുട്ടികളെ കാണാതായി. പാലാ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ ഇരുവരും ഈരാറ്റുപേട്ട, വാഗമൺ സ്വദേശികളാണ്. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്‌കൂൾ അധികൃതരുടെ മൊഴിയെടുത്ത് പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളായിരുന്നു ഇരുവരും. രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേയ്ക്കു പോകുന്നതിനായി ഇരുവരും ഇറങ്ങിയിരുന്നു. എന്നാൽ, രണ്ടു പേരും സ്‌കൂളിൽ എത്തിയില്ല. ഇതേ തുടർന്നാണ് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌കൂൾ അധികൃതരെ വിളിച്ചു വരുത്തി. തുടർന്നു, മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്നും പെൺകുട്ടിയെ കാണാതായിരുന്നു. ഈ കുട്ടിയെ തിരുവനന്തപുരത്തു നിന്നാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാലായിൽ നിന്നും കുട്ടികളെ കാണാതായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക