തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാല് ജില്ലകളെക്കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളാണ് പുതിയതായി ഉള്‍പ്പെട്ടത്. ഈ ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ശതമാനം കടന്നു. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

നേരത്തെ തിരുവനന്തപുരം മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നത്. കോട്ടയം ജില്ല എ കാറ്റഗറിയിലും മറ്റ് ജില്ലകള്‍ ബി കാറ്റഗറിയിലുമായിരുന്നു. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ ജിം, നീന്തല്‍ കുളം, തിയേറ്റര്‍ എന്നിവ അടയ്ക്കണം. മതപരമായ ചടങ്ങുകള്‍ മതസ്ഥാപനങ്ങളില്‍ നടത്താന്‍ പാടില്ല. ഓണ്‍ലൈനായി വേണം നടത്താന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കു മാത്രം ക്ലാസിലെത്താം. ഒരു ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ പേര്‍ കോവിഡ് രോഗികളാണെങ്കിലാണ് ആ ജില്ല സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക