ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഡല്‍ഹി പോലീസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവരും സന്ദര്‍ശകരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം. 15 വയസില്‍ താഴെയുള്ളവര്‍ക്കു ചടങ്ങില്‍ പ്രവേശനമില്ലെന്നും പോലീസ് വ്യക്തമാക്കി.

രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കാണികള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 26ന് രാവിലെ ഏഴു മുതല്‍ കാണികളെ പ്രവേശിപ്പിക്കും. പാര്‍ക്കിങ് സൗകര്യം പരിമിതപെപ്ടുത്തിയിട്ടുള്ളതിനാല്‍ സന്ദര്‍ശകര്‍ ടാക്‌സികളെയോ കാര്‍പൂളുനെയോ ആശ്രയിക്കണം. സുരക്ഷാ പരിശോധനയുടെ ഭാഗമായി സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷാ കാര്യങ്ങള്‍ക്കായി 27,723 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡല്‍ഹി കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചു. കേന്ദ്ര സായുധ പോലീസ് സേന (സി.എ.പി.എഫ്)യുടെ 65 കമ്പനികള്‍ക്ക് പുറമേയാണിത്. ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് വിവിധയിടങ്ങളില്‍ വാഹന പരിശോധനയ്ക്ക് പുറമേ ഹോട്ടലുകള്‍, ധര്‍മശാലകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടത്തും.

വ്യോമ സുരക്ഷയുടെ ഭാഗമായി ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ ഉപയോഗിക്കും. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും. ഡ്രോണുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. ജല്‍ഹി പോലീസിന്റെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 15 വരെ ബാധകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക