യു.എ.ഇ: ലൈറ്റ് സ്പോര്‍ട്സ് എയര്‍ ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാത്തരം ഡ്രോണുകള്‍ക്കും വിലക്കേര്‍പ്പെടുത്തി യു.എ.ഇ. ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ച അബുദാബിയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനുമായി ചേര്‍ന്നാണ് നിര്‍ദേശം.

ഡ്രോണുകളുടെ ദുരുപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കാനും ദുഷ്പ്രവണതകള്‍ ഇല്ലാതാക്കാനുമാണ് തീരുമാനമെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഡ്രോണുകളുടെ സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികളോ വാണിജ്യ പ്രവര്‍ത്തനങ്ങളോ തുടരാന്‍ വിലക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തൊഴില്‍രംഗങ്ങളിലും സിനിമ, പരസ്യ ചിത്രീകരണ മേഖലകളിലുള്ളവരും ബന്ധപ്പെട്ട ലൈസന്‍സിങ് വകുപ്പുകളില്‍ അനുമതി തേടണം. അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും ഉപയോഗിച്ചാല്‍ കര്‍ശന നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക