മൂന്നാര്‍: വിവാദ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്തതിനെതിരെ സി.പി.എം നേതാവും ദേവികുളം മുന്‍ എം.എല്‍.എയുമായ എസ്. രാജേന്ദ്രന്‍. രവീന്ദ്രന്‍ പട്ടയം റദ്ദ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി സര്‍വ കക്ഷിയോഗ തീരുമാനത്തിന് എതിരാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

2018 മെയ് അഞ്ചിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ക്രമപ്പെടുത്തി നല്‍കാനും 10 സെന്‍റില്‍ താഴെയുള്ളവരെ കുടിയിറക്കരുതെന്ന നിലപാടുമാണ് സ്വീകരിച്ചതെന്നും എസ്. രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂ​ന്നാ​റി​ലെ ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റ​ദ്ദാ​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പാണ് ഉ​ത്ത​ര​വി​റ​ക്കിയത്. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ ആണ് ഇ​ടു​ക്കി ക​ല​ക്ട​ര്‍​ക്ക്​ ന​ല്‍​കിയത്. നാ​ലു​വ​ര്‍ഷം നീ​ണ്ട പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മാ​ണ് 530 അ​ന​ധി​കൃ​ത പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് വീ​ണ്ടും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കാം.

1999ല്‍ ​ഇ.​കെ. നാ​യ​നാ​ര്‍ സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത് ദേ​വി​കു​ളം അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ആ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ന്‍ അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്ന്​ മൂ​ന്നാ​റി​ല്‍ അ​നു​വ​ദി​ച്ച 530 പ​ട്ട​യ​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ റ​ദ്ദാ​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നും അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്ക്​ പു​തി​യ പ​ട്ട​യം ന​ല്‍​കാ​നും മ​റ്റു​ള്ള​വ റ​ദ്ദാ​ക്കാ​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു​ പേ​ര​ട​ങ്ങു​ന്ന ര​ണ്ട്​ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക