കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് ദിലീപ് സുപ്രീംകോടതിയില്‍. വിചാരണാ കോടതിയെ മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വിചാരണ നീട്ടി നല്‍കാന്‍ അനുമതി നല്‍കരുതെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു. ന്യായമായ വിചാരണയെ തടസപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

202 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. 533 രേഖകള്‍ ഹാജരാക്കപ്പെട്ടു. 142 തൊണ്ടിമുതല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോടതി പരിശോധിച്ചു. കേസില്‍ അവസാനത്തെ സാക്ഷി ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ വിചാരണ 29-12-21ല്‍ നിശ്ചയിച്ചിരുന്നതാണ്. ഈ സാക്ഷിയുടെ ക്രോസ് വിസ്താരം കൂടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേസിലെ വിചാരണാ നടപടികള്‍ പൂര്‍ത്തിയാകും. അതിനിടയിലാണ് പുതിയ തെളിവുകളും മറ്റും ചൂണ്ടിക്കാട്ടി വിചാരണ നീട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, കോടതി അത് നിരസിക്കുകയാണുണ്ടായത്. ഇതുവഴി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് തനിക്കാണ്. താന്‍ പ്രതിയെന്ന നിലയില്‍ ജയിലില്‍ കഴിയേണ്ടി വന്നെന്നും അനന്തമായി വിചാരണ നീളുന്നതിനാല്‍ വ്യക്തിപരമായ ഗുണങ്ങള്‍ നഷ്ടപ്പെടുന്നെന്നും ദിലീപ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക