തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് ഓണ്‍ലൈന്‍ ഭരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി പരിപാടി കൊഴുപ്പിക്കാനുള്ള താല്‍പര്യം കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരും എല്‍.ഡി.എഫും കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബ ശ്രീയില്‍ അധിപത്യം സ്ഥാപിക്കാനാണ് കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ജനങ്ങളോട് സി.പി.എമ്മിന് എന്ത് പ്രതിബന്ധതയാണുള്ളത്‌? ചെന്നിത്തല ചോദിച്ചു സംസ്ഥാനത്ത് ടെസ്റ്റിങ്ങ് കൂട്ടുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോളോ കഴിച്ച്‌ ജീവിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രിയുടെ മോണിറ്ററിങ് നടക്കുന്നില്ല. കോവിഡ് പ്രതിരോധത്തിന് ധനകാര്യ വകുപ്പ് പണം അനുവദിക്കുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയ സാഹചര്യത്തില്‍ ബദല്‍ സംവിധാനം വേണമായിരുന്നു. ഒരു തരത്തിലും കോഡിനേഷന്‍ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡിന്റെ മറവില്‍ അഴമതി കാണിക്കുന്നതിലാണ് സര്‍ക്കാര്‍ വ്യഗ്രത കാട്ടിയത്. അതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടി.പി.ആര്‍ അശാസ്ത്രിയമാണെന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. മുമ്പ് ഇതേ ടി.പി.ആര്‍ ഉയര്‍ത്തി പിടിച്ചായിരുന്നു ലോക മാതൃകയാണെന്ന വാദം. നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പാര്‍ട്ടി സമ്മേളനങ്ങള്‍ അനുവദിച്ചത് രോഗ വ്യാപനത്തിന് ഇടയാക്കിയെന്നും ചെന്നിത്തല പറഞ്ഞു. കോളേജുകള്‍ അടക്കാതിരുന്നത് ക്ലസ്റ്ററുകള്‍ ഉണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. മമ്മൂട്ടിക്ക് കോവിഡ് വന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് വരാതിരിക്കില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക