ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോക്‌സോ കേസ് പ്രതിയെ ഇരയുടെ പിതാവ് വെടിവച്ചു കൊന്നു. ബിഹാര്‍, മുസഫര്‍പുര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനാണ് ഗോരഖ്പൂര്‍ കലക്ടറേറ്റിന് സമീപത്തെ സിവില്‍ കോടതി വളപ്പില്‍ വെടിയേറ്റ് മരിച്ചത്. പോക്‌സോ കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് വരുമ്പോള്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഹുസൈന്‍. 2020 ഫെബ്രുവരിയിലാണ് കേസിന് ആസ്പഥമായ സംഭവം. പെണ്‍കുട്ടിയുടെ വീടിന് സമീപം സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഹുസൈനെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച്ച വിചാരണയ്ക്കായി ഇരുപക്ഷവും കോടതിയിലേക്ക് വരുന്നതിനിടെ ഗേറ്റിന് സമീപം പെണ്‍കുട്ടിയുടെ പിതാവ് പ്രതിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗേറ്റില്‍ കാവലുണ്ടായിരുന്നരണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്.

ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം ഹുസൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരയുടെ പിതാവില്‍ നിന്ന് തോക്ക് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക