മുംബൈയില്ലെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗീസറർ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ആയിരുന്നു മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സില്‍ ആണ് സംഭവം. ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. മുംബൈയിലെ വാടക അപ്പാര്‍ട്മെന്റിലെ താമസക്കാരായിരുന്ന ഇവരെ സംഭവദിവസം കാണാതായതോടെ അയല്‍ക്കാര്‍ പോലീസില്‍ വിവരറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപകട മരണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പന്ത് നഗര്‍ പോലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ദമ്ബതികള്‍ ഡോര്‍ ബെല്ലിനും മൊബൈല്‍ ഫോണിനും മറുപടി നല്‍കാതായതോടെയാണ് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ ഫ്‌ളാറ്റിന്റെ വാതില്‍ തുറന്ന് അകത്ത് കയറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോളി ആഘോഷത്തിന്റെ ഹാങ് ഓവറില്‍ ഇവര്‍ക്ക് സംഭവിച്ച ഒരു അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഹോളി ആഘോഷിച്ച ശേഷം കുളിമുറിയില്‍ നിന്ന് കുളിച്ചു. എന്നാല്‍, ഗീസർ ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് കരുതുന്നത്. കുളിമുറിയില്‍ വെള്ളം ചൂടാക്കാനാണ് ഗെയ്സര്‍ ഗ്യാസ് സംവിധാനം ഉപയോഗിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക