കൊച്ചി: സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയെന്നും ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടന്‍ ദലീപ് ഹൈക്കോടതിയെ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതും സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുത കൂട്ടി.

ബാലചന്ദ്ര കുമാറുമായുള്ള ചാറ്റുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. ഡിജിറ്റല്‍ തെളിവുകള്‍ വിശ്വസനീയമല്ല. സംസാരം റെക്കോര്‍ഡ് ചെയ്‌തെന്ന ടാബ് കണ്ടെത്താനായിട്ടില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റു പ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. ഗൂഢാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക