ഡല്‍ഹി: കുത്തിവെപ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റില്‍. മുംബൈയിലെ ഗോവണ്ടിയിലെ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്.

പനിയെ തുടര്‍ന്ന് നൂര്‍ ന്ഴസിങ് ഹോമിലെത്തിയ രണ്ടു വയസ്സുകാരന്‍ താഹ ഖാന് നഴ്സിന് പകരം തൂപ്പുകാരിയാണ് കുത്തിവെച്ചത്.ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 12-നാണ് പനിയെ തുടര്‍ന്നാണ് താഹ, നൂര്‍ നഴ്സിങ് ഹോമിലെത്തിയത്.സംഭവ ദിവസം 16-കാരനായ മറ്റൊരു രോഗിക്ക് അസിത്രോമൈസിന്‍ കുത്തിവെയ്ക്കേണ്ടിവന്നിരുന്നു.നഴ്സ് ഇതില്‍ അലംഭാവം കാട്ടിയതോടെ തൂപ്പുകാരി ഇന്‍ജക്ഷന്‍ എടുക്കാന്‍ തയ്യാറാവുകയായിരുന്നു.എന്നാല്‍ 16-കാരന് പകരം രണ്ടു വയസ്സുകാരനായ താഹയ്ക്കാണ് തൂപ്പുകാരി ഇന്‍ജക്ഷന്‍ നല്‍കിയത്.അന്ന് റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ അവധിയില്‍ ആയിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക