മുംബൈ: ഗര്‍ഭിണിയായ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ നിലത്തിട്ട് മര്‍ദിച്ച മുന്‍ ഗ്രാമമുഖ്യനും ഭാര്യയും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പല്‍സാവാഡോ സ്വദേശികളായ രാമചന്ദ്ര ജംഗര്‍, ഭാര്യ പ്രതിഭ എന്നിവരാണ് അറസ്റ്റിലായത്. വനിതാ ഫോറസ്റ്റ് ഗാര്‍ഡ് സിന്ധു സനാപിനെയാണ് രാമചന്ദ്രയും പ്രതിഭയും ക്രൂരമായി മര്‍ദിച്ചത്.

കടുവ സെന്‍സസിന്റെ ഭാഗമായി പ്രദേശത്ത് എത്തിയ തന്നെ രാമചന്ദ്ര ഉള്‍പ്പടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സിന്ധു പറഞ്ഞു. മൂന്ന് ദിവസം ഇവിടെ സെന്‍സസ് നടന്നിരുന്നു. ഇതിനിടെ പണം ആവശ്യപ്പെട്ട് രാമചന്ദ്രയും കൂട്ടാളികളും എത്തി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആക്രമിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് മാസം ഗര്‍ഭിണിയായ ഫോറസ്റ്റ് ഗാര്‍ഡിനെ പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശനന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷ രുപാലി ചകംഗര്‍ സത്താറ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിയായ ആദിത്യ താക്കറെയുടെ നിര്‍ദ്ദേശ പ്രകാരം പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പല്‍സാവാഡോ മുന്‍ സര്‍പഞ്ച്, ജോയിന്റ് ഫോറസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി തലവന്‍ രാമചന്ദ്ര ജങ്കര്‍, ഭാര്യ പ്രതിഭാ ജങ്കര്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി സത്താറ പോലീസ് അഡീഷണല്‍ സൂപ്രണ്ട് അജിത് ബൊറാഡെ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക