കോട്ടയം: മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ വാര്‍ഡില്‍ അനുവദിക്കും. വാര്‍ഡില്‍ രോഗിക്കൊപ്പം രണ്ട് കൂട്ടിരിപ്പുകാരെ ഡോക്ടറുടെ രേഖാ മൂലമുള്ള നിര്‍ദ്ദേശമുണ്ടെങ്കില്‍ അനുവദിക്കും. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി.

മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ്. ക്ലാസുകള്‍ നിര്‍ത്തി. ഒരാഴ്ചത്തേക്ക് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കാന്‍ വാര്‍ഡുകള്‍ സജ്ജമാണെന്ന് സൂപ്രണ്ട് ഡോ. ടികെ. ജയകുമാര്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിന് മുകളിലെ 2 നിലകളില്‍ പൂര്‍ണമായും കോവിഡ് ബാധിതരെ കിടത്തും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് മാത്രമേ കിടത്തിച്ചികിത്സ നല്‍കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക