കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി. അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന ശസ്ത്രക്രിയകള്‍ മാത്രമാണ് നടത്തുക.

കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാര്‍ഡില്‍ അനുവദിക്കും. ഡോക്ടറുടെ രേഖാമൂലമുള്ള നിര്‍ദേശം ഉണ്ടെങ്കിലേ വാര്‍ഡില്‍ രോഗിക്കൊപ്പം രണ്ട് കൂട്ടിരിപ്പുകാരെ അനുവദിക്കൂ. വാര്‍ഡുകളില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വാര്‍ഡുകള്‍ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അത്യാഹിത വിഭാഗത്തിനു മുകളിലെ രണ്ട് നിലകളില്‍ പൂര്‍ണമായും കോവിഡ് ബാധിതരെ കിടത്തും. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കു മാത്രമേ കിടത്തി ചികിത്സ നല്‍കൂ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസുകള്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും ഓണ്‍ലൈനാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക