ന്യൂഡല്‍ഹി: ഹിമാലയന്‍ പര്‍വത നിരകളില്‍ കാണുന്ന ബുരാന്‍ഷ് എന്ന ചെടിയുടെ പൂവിന്റെ ഇതളുകള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന അവകാശവാദവുമായി ഗവേഷകര്‍.
വിവിധ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ബുരാന്‍ഷ് പൂവ് ഉപയോഗിക്കാറുണ്ട്. ഈ പൂവിന്റെ ഇതളുകളിട്ട് തിളപ്പിക്കുന്ന വെള്ളത്തില്‍ ക്വിനിക്ക് ആസിഡിന്റെ അളവ് വലിയതോതിലുണ്ടാകാറുണ്ട്. ഇത് വൈറസിനെ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍.

ഇത് മരുന്നായി ഉപയോഗിക്കണമെങ്കില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ഐ.ഐ.ടി. മണ്ഡി, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക്ക് എന്‍ജിനീയറിങ് ആന്ഡ് ബയോടെക്‌നോളജി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സാര്‍സ്-കോവ്-2 വൈറസ് ബാധിച്ച സെല്ലുകളില്‍ പ്രത്യേകം തയ്യാറാക്കിയ ബുരാന്‍ഷ് പൂവിന്റെ സത്ത് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ വൈറസിന്റെ പ്രജനനം കുറയുന്നതായി കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രകൃതിദത്തമായ മരുന്നായതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുമെന്ന് ഐ.ഐ.ടി. മണ്ഡി സ്‌കൂള്‍ ഓഫ് ബേസിക് സയന്‍സ് അസോസിയേറ്റ് പ്രഫസര്‍ ശ്യാം കുമാര്‍ മസകപള്ളി പറഞ്ഞു. ബയോമോളിക്യുലാര്‍ സ്ട്രക്ചര്‍ ആന്റ് ഡൈനാമിക്സ്’ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക