തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ 1-9 ക്ലാസുകള്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. എന്നാല്‍, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകണം. രണ്ടാഴ്ചയ്ക്കകം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നിര്‍ദ്ദേശം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു സ്‌കളൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

10,11,12 ക്ലാസുകള്‍ തുടരും. 22,23 തീയതികളില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്. വിഭാഗങ്ങളില്‍ ശുചീകരണവും അണുനശീകരണവും നടത്തണം. സ്‌കൂളുകളില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ച്ച അടച്ചിടണം. സ്‌കൂള്‍ വാക്‌സിനേഷന്‍ തടസമില്ലാതെ നടക്കുന്നെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. 1-9 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് കാണാന്‍ സൗകര്യമുണ്ടെന്ന് പ്രഥമാധ്യാപകന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണ്‍ലൈന്‍ പഠന സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് പ്രത്യേക കൗണ്‍സിലിങ് പരിപാടികള്‍ സംഘടിപ്പിക്കണം. കോവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുന്ന കേന്ദ്രങ്ങളിലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ടാഴ്ച്ച വരെ അടച്ചിടാം.

അധ്യാപകര്‍ ദിവസവും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തണം. സ്‌കൂള്‍തല റിസോഴസ് ഗ്രൂപ്പുകള്‍ ഫലപ്രദമായി ചേരണം. ക്ലാസ് അധ്യാപകര്‍ ഓരോ കുട്ടിയുടെയും പ്രൊഫൈല്‍ തയാറാക്കി നിരന്തരം നവീകരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക