ജനീവ: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന്‍. അപകട സാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്‌സിന്‍ നല്‍കുകയെന്നതാണ് പ്രധാനം. മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു.

ഏതൊക്കെ വിഭാഗത്തിനാണ് ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതലായി ആവശ്യം വരികയെന്ന് വിശദമായി പഠനം നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക