ന്യൂഡല്‍ഹി: മുറിയില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സ്റ്റൗവില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് ഡല്‍ഹിയില്‍ അമ്മയും നാല് മക്കളും മരിച്ചു. മോഹിത് കാലിയ എന്നയാളുടെ ഭാര്യ രാധ(30)യും നാല് മക്കളുമാണ് മരിച്ചത്. സീമാപുരിയിലെ അപ്പാര്‍ട്ട്‌മെന്റിലെ 5-ാം നിലയിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ചയാണ് സംഭവം.

അബോധാവസ്ഥയിലാണ് അഞ്ചു പേരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി പോലീസ് പറഞ്ഞു. കരി ഉപയോഗിച്ചുള്ള അംഗിതി എന്ന പ്രത്യേക തരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഠിനമായ തണുപ്പില്‍ ഇത് മുറിയില്‍ കത്തിച്ചു വയ്ക്കുകയായിരുന്നെന്നാണ് കരുതുന്നത്. വായു സഞ്ചാരമില്ലാത്ത ചെറിയ മുറിയില്‍ അടുപ്പില്‍ നിന്നുള്ള വിഷവാതകം പടരുകയും അതു ശ്വസിക്കുകയും ചെയ്തതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക