തൊടുപുഴ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ നിയന്ത്രണം ശക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരേ സമയം പരമാവധി 50 പേർക്ക് മാത്രം പ്രവേശനം. ജില്ലയിലെ എല്ലാ പൊതു പരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവിട്ടു. തുടർച്ചയായി മൂന്നാം ദിവസവും ജില്ലയിൽ ടി പിആർ 30 ന് മുകളിലാണ്.

ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ പൂർണ്ണമായും നിരോധിച്ചു. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന യോഗങ്ങളും, പരിപാടികളും, ചടങ്ങുകളും ഓൺലൈനായി മാത്രം നടത്താനും ജില്ലാ കളക്ടർ നിർദേശിച്ചു. ഷോപ്പിങ്ങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് വലിയ കടകൾ 25 സ്ക്വയർ ഫീറ്റിൽ ഒരാളെന്ന ക്രമത്തിൽ തിരക്കുകൾ ഒഴിവാക്കി പൊതുജനങ്ങളെ നിയന്ത്രിക്കണം. ജില്ലയിലെ ഹോട്ടലുകളിൽ ഉൾപ്പെടെയുള്ള ജിമ്മുകൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണം അൻപത് ശതമാനം സീറ്റുകളിൽ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാൻ പാടുള്ളൂവെന്ന് കളക്ടർ നിർദേശിച്ചു. മാത്രമല്ല ജില്ലയിൽ കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കായി ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനം അടിച്ചിടാനും കളക്ടർ നിർദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക