തൊടുപുഴ: ഇടുക്കി ജില്ല പൂര്‍ണമായും 4ജി നെറ്റ്വര്‍ക്ക് സംവിധാനത്തിലേക്ക്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങും. നിലവില്‍ 4ജി സംവിധാനമുള്ള സ്ഥലങ്ങളിലെ പോരായ്മ പരിഹരിക്കാനും എല്ലാ സ്ഥലത്തും മൊബൈല്‍, ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കാനും തിരുമാനമായി.
ജില്ലയില്‍ പുതുതായി 133 ടവര്‍ സ്ഥാപിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സര്‍വിസ് ഏരിയ ടെലികോം അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. വിശദ പദ്ധതി റിപ്പോര്‍ട്ട് കേരള സര്‍ക്കിള്‍ പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍ക്കും ബി.എസ്.എന്‍.എല്‍ ചെയര്‍മാനും സമര്‍പ്പിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group