തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചു. ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐഎഫ്‌എഫ്‌കെ)യാണ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് മേള മാറ്റിവച്ച വിവരം അറിയിച്ചത്. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളൊക്കെ മാറ്റിവച്ചിരുന്നു. പല പരിപാടികളും ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചലച്ചിത്രമേളയും നീട്ടാന്‍ തീരുമാനിച്ചത്. ചലച്ചിത്രമേളയില്‍ വന്‍ജനക്കൂട്ടമുണ്ടാകുമെന്നതും ഇത് രോഗവ്യാപനത്തിനും കാരണമാകുമെന്നതാണ് മേള മാറ്റിവയ്ക്കാന്‍ കാരണമായത്.

ടിപിആര്‍ പത്തില്‍ താഴെയായതിനു ശേഷമായിരുന്നു ഫെബ്രുവരിയില്‍ മേള നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഒമിക്രോണ്‍ ഭീതി ശക്തമാകുകയും കൊവിഡ് വ്യാപനം തിരിച്ചുവരികയും ചെയ്തതോടെയാണ് പരിപാടികള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക