അബുദാബി: യു.എ.ഇയിലെ അബുദാബിയില്‍ സ്‌ഫോടനം. രണ്ടിടങ്ങളിലായി ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിനടുത്തും മുസഫ എന്ന പ്രദേശത്തുമായിട്ടാണ് സ്‌ഫോടനം നടന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലായിരുന്നു തീപിടിത്തം. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ക്ക് നേരെയാണ് മുസഫയില്‍ സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനങ്ങള്‍ക്ക് കാരണം ഡ്രോണ്‍ ആക്രമണമാകാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ജീവഹാനിയോ മറ്റ് കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല എന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ധന ടാങ്കറുകള്‍ക്ക് തീപിടത്തമുണ്ടായതായി അബുദാബി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇറാന്റെ പിന്തുണയോട് കൂടി യെമനില്‍ പ്രവര്‍ത്തിക്കുന്ന വിമതസംഘമാണ് ഹൂതി വിമതര്‍. എന്നാല്‍ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ തീയണക്കുന്നതിന് വേണ്ട നടപടികളും തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക