ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകള്‍ നവഇന്ത്യയുടെ നട്ടെല്ലാണെന്നും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കാനായി ജനുവരി 16 സ്റ്റാര്‍ട്ട് അപ്പ് ദിനമായി ആചരിക്കുമെന്നും പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 150 സ്റ്റാര്‍ട്ട് അപ്പ് കമ്പനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ വികസിക്കേണ്ടത് പ്രധാനമാണ്. ഇനി വരാനിരിക്കുന്നത് സ്റ്റാര്‍ട്ട് അപ്പുകളുടെ സുവര്‍ണകാലമാണ്. സ്റ്റാര്‍ട്ട് അപ്പുകളുടെ ലോകത്ത് ഇന്ത്യന്‍ പതാകയുയര്‍ത്തി മാതൃകയായ യുവസംരഭകരെ അഭിനന്ദിക്കുന്നെന്നും മോദി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷി, ആരോഗ്യം, ഫിന്‍ടെക്ക്, സ്പേസ്, പരിസ്ഥിതി, സാമ്പത്തികം, സുരക്ഷ, ഇന്‍ഡസ്ട്രി 4.0 മുതലായ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പുകളാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. അമൃത മഹോത്സവത്തിന്റെ ഭാഗമായായിരുന്നു സ്റ്റാര്‍ട്ട് അപ്പുകളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ജനുവരി 10 മുതല്‍ 16 വരെയാണ് അമൃത മഹോത്സവം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക