കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ അവയവ മാഫിയയെന്നു സംശയം. കുട്ടിയെ തട്ടിയെടുത്ത തിരുവല്ല സ്വദേശി നീതു കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്കു പോകാൻ കാർ വിളിച്ചതാണ് അവയവ മാഫിയയിലേയ്ക്കു വിരൽ ചൂണ്ടുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ആയിരങ്ങൾ വാടകയുള്ള ഹോട്ടലിലാണ് നീതു മുറിയെടുത്തിരുന്നത്. ഇത്രയും വലിയ തുക വാടക നൽകിയ ശേഷം താമസിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടോയെന്നത് അടക്കമുള്ളത് ദുരൂഹമായി തുടരുകയാണ്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടു പോയത്. കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിലാണ് യുവതി താമസിച്ചിരുന്നത്. കുട്ടിയെയുമായി ഹോട്ടലിലെ മുറിയിൽ കഴിഞ്ഞിരുന്ന യുവതിയ്ക്കു വേണ്ടി ഹോട്ടൽ റിസപ്ഷനിൽ നിന്നും കാർ വിളിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്കു പോകുന്നതിനു വേണ്ടിയാണ് കാർ വിളിച്ചിരുന്നത്. അതുകൊണ്ടു തന്നെ അമൃത ആശുപത്രിയിലേയ്ക്കു നവജാത ശിശുവിനെ കൊണ്ടു പോകാൻ യുവതി ശ്രമിച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ, യുവതി കുട്ടിയെ തട്ടിയെടുത്തതിനു പിന്നിൽ അവയവ മാഫിയയ്ക്കു ബന്ധമുണ്ടോ എന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നത്. ഈ സംശയം മന്ത്രി വി.എൻ വാസവനും ഉയർത്തിയിട്ടുണ്ട്. അവയവ മാഫിയയുമായി യുവതിയ്ക്കു ബന്ധമുണ്ടോ എന്നാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നും, ഇവർ ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് നീതുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുട്ടിയെ വാർഡിൽ നിന്നും എടുക്കാനെത്തിയ നീതു നഴ്‌സിന്റെ വേഷമാണ് ധരിച്ചിരുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പോലും ഇവരെ തിരിച്ചറിഞ്ഞില്ലെന്നത് ദുരൂഹമായി തുടരുകയാണ്. പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർ സാധാരണക്കാരുടെ മേൽ കുതിര കയറുന്നത് പതിവാണ്. എന്നാൽ, ഒരു കുട്ടിയെ തട്ടിയ്‌ക്കൊണ്ടു പോയിട്ടും അവർ അറിഞ്ഞില്ലെന്നത് ദുരൂഹമായി തുടരുന്നു.

ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാർഡിൽ ന്ിന്നും കുട്ടിയെ തട്ടിയെടുത്തത് ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്.

എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ആശുപത്രിയിലും പരിസര പ്രദേശത്തും കുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തി. തുടർന്നു പൊലീസ് വിശദാംശങ്ങൾ അടക്കം പുറത്തു വിട്ടതോടെയാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക