സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കണ്ണൂരില്‍ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പണം നല്‍കിയാല്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കി.

സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി പതിനായിരം മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ നല്കിയവരാണ് തട്ടിപ്പിന് ഇരയായത്.ഷൂട്ടിംഗ് സെറ്റ് വരെ ഒരുക്കിയാണ് നിരവധി പേരെ വിശ്വസിപ്പിച്ച്‌ തട്ടിപ്പുകാര്‍ പണവുമായി മുങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാ സാംസ്കാരിക വേദിയുടെ ഭാരവാഹികളാണെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

മോധി രാജേഷ്,മനോജ് താഴെ പുരയില്‍ , ചോതി രാജേഷ് എന്നിവര്‍ക്കെതിരെയാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി രംഗത്തെത്തിയത്.

സീരിയല്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടെ കൊണ്ട് വന്ന് ആളുകളെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. കഥയോ തിരക്കഥയോ സംവിധാനമോ നല്ലൊരു ക്യാമറ പോലും ഇല്ലാതെയാണ് ഈ സംഘം തട്ടിക്കൂട്ട് സിനിമയുമായി എത്തിയതെന്നും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക