ദാമ്ബത്യ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് സെക്‌സ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നല്ലേ പറയാറ്. അതുപോലെ ലൈംഗിക ബന്ധം ഏറ്റവും നന്നായി ആസ്വദിക്കാന്‍ പറ്റുന്നത് ഏത് സമയത്താണെന്ന് അറിയാമോ? രാത്രിയാണെന്നായിരിക്കും മിക്കവരുടെയും മറുപടി.

എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും നല്ല സമയം രാവിലെ 7.30 ആണെന്നാണ് ഇതുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ പറയുന്നത്. അതായത് രാവിലെ ഉറക്കമുണര്‍ന്ന് ഒരു മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പങ്കാളികള്‍ക്ക് കൂടുതല്‍ ആനന്ദം നല്‍കുന്നുവെന്നാണ് സെക്‌സോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിക്കൂറുകള്‍ നീണ്ട വിശ്രമത്തിന് ശേഷം, ഉറക്കമുണരുമ്ബോള്‍ മനസ് ശാന്തമായിരിക്കും. ഈ സമയം ഊര്‍ജ്ജ നില ഏറ്റവും ഉയര്‍ന്ന അവസ്ഥയിലായിരിക്കും. അതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ സ്റ്റാമിന ഉണ്ടാകുന്നതും രാവിലെയാണെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ദിവസം മുഴുവന്‍ ‘ഫ്രഷ് ഫീല്‍’ ഉണ്ടാക്കുന്നു. അതേസമയം സെക്‌സില്‍ ഏറ്റവും പ്രധാനം രണ്ടുപേരുടെയും താത്പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്നതാണ്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കൂടി പരിഗണിക്കുമ്ബോഴേ ലൈംഗിക ബന്ധം നന്നായി ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക