തിരുവനന്തപുരം: നിലവിലെ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നാളെ മുതല്‍ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും. 16 ശതമാനത്തില്‍ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒരുസമയം, പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശന അനുമതി.

ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16-ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടിപിആര്‍ 16-നും 24-നും ഇടയിലുള്ള ഇടങ്ങളില്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടെലിവിഷന്‍ പരമ്ബരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി.ജൂലൈ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ക്ലാസ് തുടങ്ങും. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ അടച്ചിടും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നത് ആലോചനയിലാണ്. രോഗവ്യാപന തോതില്‍ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക