മൈസൂർ: അവിഹിതബന്ധമാരോപിച്ച്‌ ഭാര്യയേയും സുഹൃത്തിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്‌ യുവാവ്. കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും കുട്ടികളും താമസിച്ചിരുന്നത്.

വ്യാഴാഴ്ച ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട യുവാവിനെ യുവതി വീട്ടിലേക്ക് ചായയ്ക്ക് ക്ഷണിച്ചിരുന്നു. യുവാവ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് അതിക്രമിച്ച്‌ കയറുകയായിരുന്നു. യുവതിയേയും യുവാവിനേയും അസഭ്യം പറഞ്ഞ് മര്‍ദ്ദനം ആരംഭിച്ച ഇയാള്‍ ഇരുവരേയും വീടിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ നേരത്തിന് ശേഷമാണ് ഗ്രാമത്തലവന്‍ ഇവിടെയെത്തിയാണ് ഇവരെ അഴിച്ചുവിട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക