ഹലാല്‍ വിരുദ്ധ പ്രചാരണത്തില്‍ സംഘപരിവാര്‍ ലിസ്റ്റില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീമിന്റെ ഐക്യദാര്‍ഢ്യം. കോഴിക്കോട് ജില്ലയില്‍ ഹലാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നാമതെത്തിയ ഹേട്ടലില്‍ നിന്നാണ് ‘ഭക്ഷണത്തിലും വെറുപ്പ് കലര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രതൈ, പാരഗണ്‍ ഹോട്ടല്‍’ എന്ന ക്യാപ്ക്ഷനോട് റഹീം സഹപ്രവര്‍ത്തകരോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചത്. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പട്ടികയില്‍ 16 ഓളം ഹോട്ടലുകളുടെ പേര് ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പതിനായിരക്കണക്കിന് ഹോട്ടലുകള്‍ കോഴിക്കോട് ജില്ലയില്‍ ഉണ്ടെന്നുമാണ് പ്രചാരണം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ശക്തമായ ഹലാല്‍ വിവാദം പാര്‍ട്ടി സംസ്ഥാന വക്തവായ സന്ദീപ് വാര്യര്‍ പോലും തള്ളികളഞ്ഞ സാഹചര്യത്തിലാണ് എഎ റഹീമിന്റെ ‘കാര്യമറിയാതെയുള്ള’ ഐക്യപ്പെടല്‍. അതേസമയം ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ നല്‍കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും ഭിന്നിപ്പുണ്ടാക്കാനുമുള്ള കിംവദന്തികള്‍ പാരഗണിന്റെ താത്പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ലെന്നാണ് വിവാദത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”കഴിഞ്ഞ 83 വര്‍ഷമായി, ജാതിമതഭേതമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ ഉണ്ടാക്കി വിളമ്ബുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ബിസിനസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താത്പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ല. സ്ഥാപനത്തിന്റെ സല്‍പ്പേരും ജനസമ്മതിയും കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്.നിയമനടപടികളുമായി മുന്നോട്ട് പോകുന്നതുമാണ്.”-പാരഗണ്‍ ഗ്രൂപ്പ് മാനേജ്മെന്റ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക