രാജ്യത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി തമിഴ്നാട്ടില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തമിഴ്നാട്ടിലെ ഹൊസൂരിലാണ് നിര്‍മ്മാണ ഫാക്ടറി ഉയരുക. ടാറ്റ ഗ്രൂപ്പിന്റെ സംയുക്താഭിമുഖ്യത്തിലാണ് തമിഴ്നാട്ടില്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി കമ്ബനി ഐഫോണിന്റെ ഘടക നിര്‍മ്മാണത്തിനുള്ള കരാറില്‍ ടാറ്റയുമായി ഒപ്പുവെച്ചു.

പുതിയ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. ടാറ്റ ഇലക്‌ട്രോണിക്സിന്റെ നേതൃത്വത്തില്‍ 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീവനക്കാരില്‍ ആദ്യത്തെ 6,000 പേര്‍ റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള പ്രത്യേക പരിശീലനം ഉടന്‍ ആസൂത്രണം ചെയ്യും. നിലവില്‍, ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നീ കമ്ബനികളാണ് രാജ്യത്ത് ഐഫോണ്‍ നിര്‍മ്മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക