കൊച്ചി: വിദേശത്ത് നിന്ന് നാട്ടിലേക്ക് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇക്കൊല്ലവും മുന്നിലെത്തി .ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരായ പ്രവാസികള്‍ ഈ വര്‍ഷം 8,700 കോടി ഡോളറാണ് സ്വരാജ്യത്തേക്ക് അയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൈന, മെക്‌സിക്കോ, ഈജിപ്ത് , ഫിലിപ്പീന്‍സ്, എന്നിവയാണ് പ്രവാസി പണത്തില്‍ ഇന്ത്യക്ക്‌ തൊട്ടുപിന്നിലുള്ളത്. 2020-ല്‍ 8,300 കോടി ഡോളര്‍ പ്രവാസി പണമാണ് ഇന്ത്യയിലേക്കെത്തിയത്.അതെ സമയം അമേരിക്കയില്‍ നിന്നാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തിയിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കില്‍ 20 ശതമാനത്തിലധികവും യു. എസില്‍ നിന്നാണെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു . 2022-ഓടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് 3 ശതമാനം ഉയര്‍ന്ന് 8,960 കോടി ഡോളറിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക