തിരുവനന്തപുരം: ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങിന് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചു.പകല്‍ 12 രൂപയും രാത്രി പത്ത് രൂപയുമാണ് യൂണിറ്റിന് ഈടാക്കുക. രാത്രി 10നും രാവിലെ 6നും ഇടയ്ക്കുള്ള സമയത്ത് പത്ത് രൂപ നിരക്കില്‍ ചാര്‍ജ് ചെയ്യാനാകും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 12 രൂപയും വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ 15 രൂപയുമാണ് നിരക്ക്. ഒരു വര്‍ഷത്തേക്കാണ് ഈ നിരക്ക് ബാധകം. അതിനു ശേഷം നിരക്ക് ആവശ്യമെങ്കില്‍ പരിഷ്‌കരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌ഇബിയുടെയും അനെര്‍ട്ടിന്റെയും ഇവരുമായി ചേര്‍ന്നുള്ള സംരംഭകരുടെയും ചാര്‍ജിങ് സ്റ്റേഷനുകളിലാണ് ഈ നിരക്ക് ഈടാക്കുക. ആദ്യമായാണ് കേരളം ഏകീകൃത നിരക്ക് തീരുമാനിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച്‌ ശരാശരി 25 മുതല്‍ 40 വരെ കിലോമീറ്റര്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാം. ഓരോ മോഡലിനും വ്യത്യസ്ത മൈലേജാണ്.നിലവില്‍ ഡല്‍ഹിയിലാണ് ഏറ്റവും കുറഞ്ഞ ചാര്‍ജിങ് നിരക്ക്: യൂണിറ്റിന് നാലര രൂപ. ഇപ്പോള്‍ ആറ് ജില്ലകളില്‍ മാത്രമാണ് കെഎസ്‌ഇബി സ്വന്തം സ്ഥലത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു വര്‍ഷമായി ഇവ പ്രവര്‍ത്തിക്കുന്നുണ്ട്. 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും മാത്രമായി 1000 ചാര്‍ജിങ് സ്റ്റേഷനുകളുടെ ശൃംഖലയും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഓരോ 100 കിലോമീറ്ററിലും ഒരു ചാര്‍ജിങ് സ്റ്റേഷന്‍ ഉറപ്പാക്കുന്ന മറ്റൊരു പദ്ധതി അനെര്‍ട്ടും കെഎസ്‌ഇബിയും ചേര്‍ന്നു നടപ്പാക്കിവരുകയാണ്.

ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ റോഡ് നികുതി 5 ശതമാനത്തില്‍ നിന്നു രണ്ടര ശതമാനമായി കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് വിലയുടെ 40% വരെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സബ്‌സിഡിക്കായി www.MyEV.org.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. രാജ്യത്ത് വൈദ്യുത കാര്‍ റജിസ്‌ട്രേഷനില്‍ കേരളം രണ്ടാമതാണ്.ലൈസന്‍സ്, റജിസ്‌ട്രേഷന്‍, നികുതി എന്നിവ ആവശ്യമുള്ള ഹൈ സ്പീഡ് മോഡലുകളും ഇവ വേണ്ടാത്ത ലോ സ്പീഡ് മോഡലുകളുമുണ്ട്. അറ്റകുറ്റപ്പണികള്‍ കുറവാണ്. ഒരു ഇലക്‌ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആവശ്യമായ തുക ഒരു വര്‍ഷംകൊണ്ട് ഇന്ധന ലാഭം വഴി നേടാമെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക