ശാരീരികമായി മാത്രമല്ല മാനസികമായും നിരവധി ഗുണങ്ങള്‍ സെക്സ് നല്‍കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലൈംഗിക ബന്ധം സഹായിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യകരമായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ സ്‌ട്രെസ് കുറവായിരിക്കും.കൂടുതല്‍ ഉറക്കം കിട്ടാന്‍ ലൈംഗിക ബന്ധം സഹായിക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു. രതിമൂര്‍ച്ഛ സമയത്ത് ‘പ്രോലക്രിന്‍’ എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഹോര്‍മോണ്‍ ആണ് ‘പ്രോലക്രിന്‍’. ഈ കാരണം കൊണ്ടാണ് ലൈംഗിക ബന്ധത്തിന് ശേഷം മിക്കപ്പോഴും പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിവീഴുന്നത്.

ഓര്‍മ്മശക്തി കൂട്ടാനും ലൈംഗിക ബന്ധം സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഹൃദ്രോഗം വരാനുള്ള സാദ്ധ്യത 45 ശതമാനം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്‌സ് പുരുഷന്മാരില്‍ ‘പ്രോസ്റ്റേറ്റ് കാന്‍സര്‍’ വരാനുള്ള സാദ്ധ്യത 20 ശതമാനം കുറയ്ക്കുന്നതായി’യൂറോപ്യന്‍ യൂറോളജി ജേണലില്‍’പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക