കൊല്ലം: മംഗള – ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനില്‍ കുടിവെള്ളത്തിന് അമിത ചാര്‍ജ് ഈടാക്കിയതിന് മലയാളി യാത്രക്കാരന്‍ ഐ ആര്‍ ടി സി കരാറുകാരന് നല്‍കിയത് എട്ടിന്റെ പണി.തന്റെ കമ്ബാര്‍ട്ട്മെന്റിലുള്ളവര്‍ക്കെല്ലാം സൗജന്യമായി ഓരോ കുപ്പി വെള്ളം നല്‍കണമെന്നുള്ള ആവശ്യം കരാറുകാരന് ഒടുവില്‍ സമ്മതിക്കേണ്ടതായി വന്നു. കൊല്ലം ചവറ സ്വദേശിയായ അരുണ്‍കുമാറാണ് ഐ ആര്‍ ടി സി കരാറുകാരനെ ഒരു പാഠം പഠിപ്പിച്ചത്.ഇന്നലെ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീനില്‍ നിന്നും എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന അരുണ്‍കുമാറില്‍ നിന്നും ഒരു കുപ്പി വെള്ളത്തിന് ഇരട്ടിയോളം തുകയാണ് കാറ്ററിംഗ് ജീവനക്കാര്‍ ഈടാക്കിയത്. ഉടന്‍ തന്നെ ഐ ആര്‍ ടി സി സൈറ്റില്‍ കയറി വില വിവരം നോക്കിയ അരുണ്‍കുമാര്‍ തന്നില്‍ നിന്നും അമിത നിരക്ക് ഈടാക്കിയെന്ന് കാണിച്ച്‌ പരാതി രജിസ്റ്റര്‍ ചെയ്തു. ഉടന്‍ പ്രതികരിച്ച റെയില്‍വേയുടെ നിര്‍ദേശാനുസരണം ഒത്തുതീര്‍പ്പിനെത്തിയ കരാറുകാരന്‍ അരുണ്‍കുമാറിന്റെ കയ്യില്‍ നിന്നും അമിതമായി വാങ്ങിയ തുക തിരിച്ചു നല്‍കാമെന്നും പ്രശ്നം വഷളാക്കരുതെന്നും അഭ്യര്‍ത്ഥിച്ചു. തന്നില്‍ നിന്നും മാത്രമല്ല ആ കമ്ബാര്‍ട്ട്മെന്റിലെ എല്ലാ യാത്രക്കാരില്‍ നിന്നും കുടിവെള്ളത്തിന് അമിത തുക ഈടാക്കിയെന്ന് മനസിലാക്കിയ അരുണ്‍കുമാര്‍, എല്ലാ യാത്രക്കാര്‍ക്കും ഓരോ കുപ്പി വെള്ളം സൗജന്യമായി നല്‍കിയാല്‍ മാത്രമേ താന്‍ ഒത്തു തീര്‍പ്പിന് തയ്യാറാകുകയുള്ളൂവെന്ന് കരാറുകാരനെ അറിയിച്ചു. നിവൃത്തിയില്ലാതെ ഇതിനു വഴങ്ങിയ കരാറുകാരന്‍ ആ കമ്ബാര്‍ട്ട്മെന്റിലെ എല്ലാ യാത്രക്കാര്‍ക്കും ഓരോ കുപ്പി വെള്ലം സൗജന്യമായി നല്‍കി പ്രശ്നം അവസാനിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക