എപ്പോഴും യാത്ര ചെയ്യേണ്ടി വരാറുള്ളവരാണ് സെലിബ്രിറ്റികൾ. പ്രത്യേകിച്ച് സിനിമാ താരങ്ങൾ. ബോളിവുഡ് താരങ്ങളുടെ കിടിലൻ ആഡംബര വാഹനങ്ങളും ഗാരേജും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കിടിലൻ പ്രൈവറ്റ് ജറ്റ് ശേഖരമോ? ശതകോടികളുടെ പ്രൈവറ്റ് ജറ്റുകൾ ഉള്ളവര്‍ ആണ് മിക്കവരും തന്നെ. 250 കോടി രൂപ മുതൽ 300 കോടി രൂപയിലേറെ വില വരുന്ന പ്രൈവറ്റ് ജറ്റുകൾ മിക്കവര്‍ക്കുമുണ്ട് . അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗൺ തുടങ്ങി എല്ലാവര്‍ക്കുമുണ്ട് കിടിലൻ ജെറ്റുകൾ. അക്ഷയ് കുമാറിൻെറ ജറ്റിനുണ്ട് 270 കോടി രൂപയിലേറെ വില.

ബോളിവുഡിൽ ഏറ്റവുമധികം വിലയുള്ള ആഡംബര ജെറ്റുകളിൽ ഒന്ന് സ്വന്തമാക്കിയിരിക്കുന്ന താരങ്ങളിൽ ഒരാൾ ഷാരൂഖ് ഖാൻ ആണ്. 350 കോടി രൂപ വിലയുള്ള ജറ്റ് ആണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം ആഡംബര ജെറ്റിൻെറ പേരിൽ ശ്രദ്ധേയായ മറ്റൊരു താരം അജയ് ദേവ്ഗൺ ആണ്. അജയ് ദേവ്ഗണിൻെറയും കജോളിൻെറയും ആഡംബര ജറ്റിനുമുണ്ട് 100 കോടി രൂപയോളം വില. 6 സീറ്റര്‍ ജറ്റ് തന്നെയാണിത്. സൽമാൻ ഖാനുമുണ്ട് കിടിലൻ ഒരു സ്വകാര്യ ജറ്റ്. വിദേശ യാത്രകൾക്ക് മാത്രമല്ല കുടുംബ സമേതമുള്ള യാത്രകൾക്കും വ്യക്തിപരമായ യാത്രകൾക്കുമെല്ലാം സൽമാൻ ഖാനും ഈ ആഡംബര ജെറ്റ് ഉപയോഗിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോളിവുഡ് താരം അ‍ക്ഷയ് കുമാര്‍ ആണ് ഏറ്റവും വില കൂടിയ ആഡംബര ജറ്റ് സ്വന്തമായുള്ള ഒരു താരം. 260 കോടി രൂപയോളമാണ് ജറ്റിന് വില . കുടുംബ സമേതമുള്ള യാത്രകൾക്ക് എല്ലാം ഈ ആഡംബര ജറ്റാണ് അക്ഷയ് കുമാര്‍ ഉപയോഗിക്കുന്നത്. വിദേശ യാത്രകൾക്കായും . ഹോക്കര്‍ 800 ആണ് അദ്ദേഹത്തിൻെറ 6 സീറ്റര്‍ ജെറ്റ്. പ്രമോഷണൽ ഇവൻറുകൾക്കും ഷൂട്ടുകൾക്കും ഒക്കെയായി ഈ ജെറ്റ് ഉപയോഗിക്കുന്നുണ്ട് . ബച്ചൻ കുടുംബത്തിനാണ് മറ്റൊരു കിടിലൻ ആഡംബര ജെറ്റുള്ളത്. ബിഗ്ബിയുടെ ആഡംബര ജെറ്റിനും 260 കോടി രൂപയോളം വിലയുണ്ടെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

ബോളിവുഡിലെ ലേഡീ സൂപ്പര്‍സ്റ്റാറുകൾക്കുമുണ്ട് കിടിലൻ സ്വകാര്യ ജെറ്റുകൾ. പ്രിയങ്ക ചോപ്ര, മാധുരി ധീക്ഷിത്, ശിൽപ്പ ഷെട്ടി, സണ്ണി ലിയോൺ തുടങ്ങിയ താരങ്ങൾക്ക് എല്ലാമുണ്ട് സ്വകാര്യ ജെറ്റുകൾ. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വീടുകളും ശതകോടികളുടെ മറ്റ് നിക്ഷേപങ്ങളും ഉള്ള താരങ്ങൾ സ്വകാര്യ യാത്രകൾക്കായി ഈ പ്രൈവറ്റ് ജറ്റുകൾ ഉപയോഗിക്കുന്നുണ്ട്. വീട് പോലെ തന്നെ പ്രിയങ്കരമായ സ്വകാര്യ ജറ്റ് യാത്രാ വേളയിലെ ചിത്രങ്ങൾ പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിലുൾപ്പെടെ പങ്കു വെച്ചിട്ടുണ്ട്. ജൊനാസ് ബ്രദേഴ്സിൻെറ കിടിലൻ പ്രീമിയം ജെറ്റ് ആണ് പ്രിയങ്ക ചോപ്ര ഉപയോഗിക്കുന്നത്. താരത്തിൻെറ ആവശ്യങ്ങൾക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്തിരിക്കുന്ന ജറ്റിനുമുണ്ട് കോടികൾ വില.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക