വൈപ്പിൻ: സുഹൃത്തായ സ്ത്രീയുടേയും, ആൺ സുഹൃത്തിന്റേയും കിടപ്പറ രം​ഗങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയും, ദൃശ്യങ്ങൾ യുവതിയുടെ മകന് അയച്ചു നൽകുകയും ചെയ്ത കേസിൽ വീട്ടമ്മയും ഭർത്താവും അറസ്റ്റിൽ.

കൊച്ചി ഞാറക്കലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരേയും ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ഥമായ കേസുകളിൽ പെട്ടിരുന്ന യുവതികൾ തൃശ്ശൂർ ജയിലിൽ വച്ചാണ് പരിചയപെടുന്നത്. പരാതിക്കാരി ഇടക്കിടെ വീട്ടമ്മയുടെ ഞാറക്കലുള്ള വാടക വീട്ടിൽ തന്റെ ആൺ സുഹൃത്തിനൊപ്പം എത്താറുണ്ടായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള കിടപ്പറ രം​ഗങ്ങൾ യുവതി മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം ലഭിക്കാതെ വന്നതോടെ ദൃശ്യങ്ങൾ യുവതിയുടെ മകന് അയച്ച് കൊടുക്കുകയും ചെയ്തു. തുടർന്ന് യുവതി ഞാറക്കൽ പൊലീസിൽ പരാതി നൽകുകി. തുടർന്ന് വീട്ടമ്മയേയും ഭർത്താവിനേയും ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക