കോട്ടയം: ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തിരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി. എൻ.ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വി.പി ബോബിൻ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സോജോ തോമസ്, അഷറഫ് ഇറിവേരി , അഷറഫ് പറപ്പള്ളി , സി വിജയകുമാർ , സൻജയ് എസ്.നായർ , പി.സി. മാത്യു , കെ.സി ആർ തമ്പി , ജെ ജോബിൻസൺ , ജോഷി മാത്യു , അനുപ് പ്രാപ്പുഴ , ബിജു ആർ , അജേഷ് പി.വി, സ്മിത രവി എന്നിവർ പ്രസംഗിച്ചു. സജിമോൻ സി എബ്രഹാം, പി.എൻ ചന്ദ്രബാബു, പ്രദിഷ്കുമാർ കെ സി , ബിജുമോൻ പി ബി . സജിമോൻ എം.എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക