എം ജി സര്‍വകലാശാലയിലെ നാനോ സെന്‍റര്‍ മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെ ഗവേഷക ദീപ പി മോഹനന്‍. എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് നന്ദകുമാര്‍ഹൈക്കോടതിയില്‍ പോകുന്നതെന്ന് ദീപ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നന്ദകുമാറിനെതിരെയുള്ള സര്‍വകലാശാല സമിതി റിപ്പോര്‍ട്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നിരാഹാര സമരം അട്ടിമറിക്കാന്‍ സര്‍വകലാശാല ശ്രമിച്ചിട്ടിട്ടുണ്ട്. വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും തനിക്ക് അനുവദിച്ച കാലാവധിക്കു മുന്‍പ് ഗവേഷണം തീര്‍ക്കാനാവുമെന്നും ദീപ ട പറഞ്ഞു.പതിനൊന്ന് ദിവസമായി സര്‍വകലാശാലക്ക് മുന്നില്‍ സമരം ചെയ്തുവന്ന ദലിത് ഗവേഷക ദീപ പി മോഹനന്‍ കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്.

എം.ജി സര്‍വകലാശാല ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍വ്വകലാശാല ദീപയ്ക്ക് കൈമാറി. നാനോ സെന്‍ററില്‍ നിന്ന് അധ്യാപകന്‍ നന്ദകുമാറിനെ മാറ്റി. ഇദ്ദേഹത്തെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. മുമ്ബ് മേല്‍നോട്ടം വഹിച്ചിരുന്ന അധ്യാപകന്‍ രാധാകൃഷ്ണന് തന്നെ വീണ്ടും മേല്‍നോട്ട ചുമതല നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക