സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ അ​ഞ്ച് ഗ്രാ​മീ​ണ​രെ ന​ക്സ​ലു​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ത​ല​സ്ഥാ​ന​മാ​യ റാ​യ്പൂ​രി​ല്‍ നി​ന്ന് 400 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കോ​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് 18 കി​ലോ​മീ​റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ലു​ള്ള ബ​ത്തേ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു സം​ഘം ന​ക്സ​ലു​ക​ള്‍ ഗ്രാ​മ​ത്തി​ല്‍ എ​ത്തു​ക​യും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും ചെ​യ്തു. പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രെ ഇ​വ​ര്‍ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. സു​ക്മ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക