കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികള്‍.

രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളനിയിലെ 2 വീടുകളില്‍ കയറിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്തു. പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത ശേഷം സംഘം കാട്ടിലേക്ക് മടങ്ങി.

ജൂലൈ 28 ഓഗസ്റ്റ് 3 രക്തസാക്ഷി വാരാചരണത്തിന്റേയും, സര്‍ക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റേയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക