പാക്കിൽ: മലങ്കര സഭയിലെ തർക്കങ്ങളും, വ്യവഹാരങ്ങളും പരിഹരിക്കുവാനുതകുന്ന ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷൻ സമർപ്പിച്ച മലങ്കര ചർച്ച് ബിൽ പാസാക്കണമെന്ന് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകയോഗം ആവശ്യപ്പെട്ടു.

ഭൂരിപക്ഷത്തിൻ്റെ ഹിതമനുസരിച്ച് പള്ളികൾ ഭരിക്കപ്പെടുവാൻ വ്യവസ്ഥയുണ്ടാകണം. സ്വതന്ത്ര്യ ജനാധിപത്യ മതേതരരാജ്യമായ ഭാരതത്തിൽ ജനഹിതമാണ് പാലിക്കപ്പെടേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഫാ: യൂഹാനോൻ വേലിക്കകത്ത്, സെക്രട്ടറി പുന്നൂസ് പി. വർഗീസ് പാറയ്ക്കൽ, ട്രസ്റ്റിമാരായ തോമസ് കെ. മാണി കോട്ടയ്ക്കൽ, ബാബു പി.ഏബ്രഹാം ആന്തേരിൽ എന്നിവർ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക