പാലക്കാട്: ആലത്തൂരില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളെ കാണാനില്ല. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് ആലത്തൂര്‍ സ്വകാര്യ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് സഹോദരിമാരേയും രണ്ട് ആണ്‍ സുഹൃത്തുക്കളേയും കാണാതായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ ഇടങ്ങളില്‍ ഇവര്‍ക്കെതിരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പൊള്ളാച്ചി എന്നിവിടങ്ങളില്‍ കുട്ടികള്‍ എത്തിയതായി കണ്ടെത്തി. കൂടാതെ പൊള്ളാച്ചിയിലെ ലോഡ്ജില്‍ ഒരു ദിവസം പൂര്‍ണ്ണമായി തങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കുട്ടികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. വിവരങ്ങള്‍ തമിഴ്‌നാട് പോലീസിനും കൈമാറിയിട്ടുണ്ട്. നാല് പേരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്.

ആരുടെയെങ്കിലും പ്രേരണ മൂലമാണോ നാല് പേരും കടന്നതെന്നാണ് അന്വേഷിക്കുന്നത്. കയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ അധിക ദൂരം പോകാനുള്ള സാദ്ധ്യതയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക