ആ​ല​പ്പു​ഴ: കൈ​ന​ക​രി ജ​യേ​ഷ്​ വ​ധ​ക്കേ​സി​ല്‍ അ​ഞ്ച്​ പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോടതി.​ ആ​ല​പ്പു​ഴ ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല കോ​ട​തി ജ​ഡ്​​ജി എ. ഇ​ജാ​സ്​ ആണ് വിധിയെഴുതിയത്. അ​ഞ്ച്​ മു​ത​ല്‍ എ​ട്ടു​വ​രെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. തി​ങ്ക​ളാ​ഴ്​​ചയാണ് ശി​ക്ഷാവി​ധി. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത്​ 11-ാം വാ​ര്‍​ഡി​ല്‍ ജ​യേ​ഷ്​ ഭ​വ​ന​ത്തി​ല്‍ രാ​ജു​വിന്റെ മ​ക​ന്‍ ജ​യേ​ഷി​നെ (26) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 10 പേരായിരുന്നു​ പ്ര​തി​പട്ടികയിലുണ്ടായിരുന്നത്.

ര​ണ്ടാം​പ്ര​തി ആ​ര്യാ​ട്​ കോ​മ​ള​പു​രം ക​ട്ടി​കാ​ട്​ വീ​ട്ടി​ല്‍ സാ​ജ​ന്‍ (32), മൂ​ന്നാം​പ്ര​തി ആ​ര്യാ​ട്​ കോ​മ​ള​പു​രം പു​തു​വ​ല്‍​വെ​ളി വീ​ട്ടി​ല്‍ ന​ന്ദു (27), നാ​ലാം ​പ്ര​തി കൈ​ന​ക​രി ആ​റ്റു​വാ​ത്ത​ല അ​ത്തി​ത്ത​റ വീ​ട്ടി​ല്‍ ജെ​നീ​ഷ്​ (39), ഒ​മ്പതാം ​പ്ര​തി കൈ​ന​രി ആ​റ്റു​വാ​ത്ത​ല മാ​മ്മൂ​ട്ടി​ചി​റ വീ​ട്ടി​ല്‍ സന്തോ​ഷ്​ (38),10-ാം പ്ര​തി കൈ​ന​ക​രി ആ​റ്റു​വാ​ത്ത​ല മാ​മ്മൂ​ട്ടി​ചി​റ കു​ഞ്ഞു​മോ​ന്‍ (64) എ​ന്നി​വ​​രാ​ണ്​ കു​റ്റ​ക്കാ​ര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി​ചാ​ര​ണ​ക്കി​ടെ ഒ​ന്നാം​പ്ര​തി​യും ഗു​ണ്ടാ​ത്ത​ല​വ​നു​മാ​യ പു​ന്ന​മ​ട അ​ഭി​ലാ​ഷ്​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൈ​ന​ക​രി സ്വ​ദേ​ശി​ക​ളാ​യ മാ​മ്മൂ​ട്ടി​ചി​റ സ​ബി​ന്‍​കു​മാ​ര്‍ (കു​ടു-32), ചെ​ന്മ​ങ്ങാ​ട്ട്​ വീ​ട്​ ഉ​ല്ലാ​സ്​ (28), മം​ഗ​ല​ശ്ശേ​രി​യി​ല്‍ വി​നീ​ത്​ (28), പു​ത്ത​ന്‍​പ​റ​മ്പ്​ വീ​ട്ടി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ (64) എ​ന്നി​വ​രെ​യാ​ണ്​ കോ​ട​തി വെ​റു​തെ​ വി​ട്ട​ത്.

2014 മാ​ര്‍​ച്ച്‌​ 28 രാ​ത്രി 10.30നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മു​ന്‍​വൈ​രാ​ഗ്യ​ത്തിന്റെ പേ​രി​ല്‍ മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം വീ​ട്​ അ​ടി​ച്ചു​ത​ക​ര്‍​ത്ത​ ശേ​ഷം ഓ​ടി​ രക്ഷപ്പെടാന്‍ ശ്രമിച്ച ജ​യേ​ഷിനെ മാ​താ​പി​താ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും ക​ണ്‍​മു​ന്നി​ലി​ട്ട്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക