കോട്ടയം : രണ്ടു സഹകരണ ബാങ്കുകളിലായി വസ്തുവിൻ്റെ രേഖകൾ പണയം വച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പാലാ ഏഴാച്ചേരി വെള്ളിലാപ്പള്ളി കട്ടക്കനടയിൽ വീട്ടിൽ ബിജു ജെ കട്ടക്കലിനെയാണ് രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.എൻ രാജേഷ് അറസ്റ്റ് ചെയ്തത്.രണ്ട് ബാങ്കുകളിൽ നിന്നുമായി ഇയാൾ അൻപത് ലക്ഷത്തോളം രൂപയാണ് വായ്പയായി അടിച്ച് മാറ്റിയത്. മോഹൻ ലാലിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിൻ്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ പോകുന്നതായി അവകാശപ്പെട്ട് ഇയാൾ മുൻപ് തട്ടിപ്പ് നടത്തിയിരുന്നതായി രാമപുരം പൊലീസ് പറഞു.

പാലാ , തിടനാട് , രാമപുരം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. വെള്ളിലപ്പള്ളി എഴാച്ചേരിയിൽ, 16 22 ചതുരശ്രമീറ്റർ വസ്തുവാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചത്. 2009 ഡിസംബർ രണ്ടിന് ഈ സ്ഥലം എഴാച്ചേരി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ പണയമായി ഈടു നൽകി ഇയാളും കൂട്ടാളിയും ചേർന്ന്, 23.43 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വായ്പ നില നിൽക്കെ, കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് കോട്ടയത്തിനു കീഴിലുള്ള കൊല്ലപ്പള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ ഈടുവച്ചും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു. ബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

മോഹൻ ലാലിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിൻ്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ പോകുന്നതായി അവകാശപ്പെട്ട് ഇയാൾ മുൻപ് രംഗത്ത് എത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ദിവസങ്ങളോളം ചർച്ചയും ആയിരുന്നു. ഇതിന് പിന്നാലെ സ്ഫടികത്തിൻ്റെ നിർമ്മാതാവും സംവിധായകനും വാർത്ത തള്ളി രംഗത്ത് എത്തിയതോടെയാണ് വിവാദം അവസാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക