ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് ടി​ഫി​ന്‍‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി.പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ര്‍ ജി​ല്ല​യി​ലെ വ​യ​ലി​ലാ​ണ് ഇന്നലെ വൈ​കു​ന്നേ​രം ടി​ഫി​ന്‍ ബോ​ക്സി​ല്‍ നി​റ​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ​ഞ്ചാ​ബ് പോ​ലീ​സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ ​ആ​ഴ്ച ജ​ലാ​ലാ​ബാ​ദ് സ്‌​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രെ ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ബു​ധ​നാ​ഴ്ച അ​ലി കെ ​ഗ്രാ​മ​ത്തി​ല്‍ നി​ന്ന് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.ഇ​വ​രി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

നേ​ര​ത്തെ ര​ഞ്ജി​ത് സിം​ഗും അ​റ​സ്റ്റി​ലാ​യി​രു​ന്നു. മൂ​വ​രി​ല്‍​നി​ന്നു​മാ​യി ര​ണ്ട് പെ​ന്‍​ഡ്രൈ​വ്, 1.15 ല​ക്ഷം രൂ​പ ടി​ഫി​ന്‍ ബോം​ബ് എ​ന്നി​വ ക​ണ്ടെ​ത്തി.ജ​ലാ​ലാ​ബാ​ദ് സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഗോ​ര എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ഞ്ജി​ത് സിം​ഗി​ന് അ​ഭ​യ​വും നി​യ​മ​സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ത്ത​വ​രെ​യാ​ണ് ലു​ധി​യാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക