കോട്ടയം: അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രകടനവും യോഗവും നടത്തി. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം പെട്രോളിന് രണ്ടര രൂപയും ഡീസലിന് 2.25 രൂപയും വാണിജ്യ പാചകവാതക സിലിണ്ടറിന് 258 രൂപയും വർദ്ധിപ്പിച്ചു.

കോട്ടയം സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയൽ ടി തെക്കേടം ഉദ്ഘാടനം ചെയ്തു. കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ് എസ് രതീഷ്, കെജിഒഎ ജില്ലാ കമ്മിറ്റിയംഗം സി എസ് ബിജു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ടൗൺ ഏരിയയിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ഡി സലിംകുമാർ, ഏരിയ സെക്രട്ടറി സിയാദ് ഇ എസ്, ജില്ലാ കമ്മിറ്റിയംഗം സുദീപ് എസ് തുടങ്ങിയവർ സംസാരിച്ചു.

ചങ്ങനാശ്ശേരിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി എം ആർ സാനു തുടങ്ങിയവർ സംസാരിച്ചു.

പാലായിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്‌സ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം വിമൽകുമാർ വി വി, ഏരിയ സെക്രട്ടറി ജി സന്തോഷ് കുമാർ, ഏരിയ പ്രസിഡന്റ് പി എം സുനിൽ കുമാർ, കെഎസ്ടിഎ ഭാരവാഹികളായ രാജ്കുമാർ, അനൂപ് സി മറ്റം, ഷാനവാസ് ഖാൻ (കെജിഒഎ), കെ പി ഷാജി (കെഎംസിഎസ്‌യു) തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്ത് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം എൻ അനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി കെ വിപിനൻ, സി ബി ഗീത, ഏരിയ സെക്രട്ടറി കെ ജി അഭിലാഷ്, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, പി എം സുനിൽ കുമാർ (കെജിഒഎ) തുടങ്ങിയവർ സംസാരിച്ചു.

ഏറ്റുമാനൂരിൽ എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി ബിലാൽ കെ റാം, ഏരിയ പ്രസിഡന്റ് എം എഥേൽ, ജില്ലാ കമ്മിറ്റിയംഗം ഷാവോ സിയാങ്, ഏരിയ ജോയിന്റ് സെക്രട്ടറി അനൂപ് ചന്ദ്രൻ, ഏരിയ ജോയിന്റ് സെക്രട്ടറി ആശമോൾ, ഏരിയ വൈസ് പ്രസിഡന്റ് അനീഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് എസ്, ഏരിയ സെക്രട്ടറി രാജി എസ്, ഏരിയ പ്രസിഡന്റ് പ്രകാശ് കുമാർ കെ സി, ഏരിയ ട്രഷറർ പ്രദീപ് പി നായർ, കെജിഒഎ ഏരിയ സെക്രട്ടറി ഷെമീർ വി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

പാമ്പാടിയിൽ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ഷിജി വി ഏബ്രഹാം, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം സജിമോൻ തോമസ്, ഏരിയ പ്രസിഡന്റ് ആർ അശോകൻ, കെജിഒഎ ഏരിയ സെക്രട്ടറി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക